SEARCH


Unnanga Bhagavathi Theyyam - ഉണ്ണങ്ങ ഭഗവതി തെയ്യം

Unnanga Bhagavathi Theyyam - ഉണ്ണങ്ങ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Unnanga Bhagavathi Theyyam - ഉണ്ണങ്ങ ഭഗവതി തെയ്യം

മണിയറ ചന്തുവിൻ്റെ നേര്പെങ്ങളാണ് ഉണ്ണങ്ങ. വയലില്‍ വിതപ്പണിക്കിറങ്ങുന്ന ചന്തു തൻ്റെ കിളിവാലന്‍ വെറ്റിലതോട്ടം ആളും ആടും കേറാതെ പരിപാലിക്കാന്‍ തൻ്റെ ഉപാസനാമൂര്ത്തിയായ കുറത്തിയമ്മയെയായിരുന്നു ഏല്പ്പിച്ചിരുന്നത്‌. ആങ്ങിളയില്ലാത്ത നേരത്ത് വയലില്‍ ഇറങ്ങിയ ഉണ്ണങ്ങ തളിര്‍ വെറ്റില നുള്ളി നന്നായി ഒന്ന് മുറുക്കി. മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് അവള്‍ വയലില്‍ തന്നെ തെക്കു വടക്കായി വീണു മരിക്കുകയും ചെയ്തു. നാട്ടുകാരും കൂട്ടുകാരും ചേര്ന്ന് ശവം ദഹിപ്പിച്ചു. എന്നാൽ കരയുന്ന ചന്തുവിൻ്റെ വിളികേട്ടു പാഞ്ഞോടി വന്ന കുറത്തിയമ്മ തൻ്റെ തിരുവായുധമായ വെള്ളിക്കത്തികൊണ്ട് കനല്‍ മാറ്റി. കനല്‍ നടുവില്‍ നിന്നും ഉണ്ണങ്ങ അപൂര്‍വ തേജസ്സോടെ ദൈവക്കോലമായി ഉയര്ന്നു വന്നു.

വേലന്മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848